ചുള്ളിയാട്ടു കുന്നിലെ വീടുകളില്‍ ചോരത്തുള്ളികള്‍, നാട്ടുകാര്‍ പരിഭ്രാന്തിയില്‍

വയനാട്: മാനന്തവാടി, നാലാം മൈലിലെ ചുള്ളിയാട്ടു കുന്നിലെ വിവിധ വീടുകളില്‍ ചോരത്തുള്ളികള്‍ കണ്ടത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തുന്നു.ചോരത്തുള്ളികള്‍ വീട്ടുകാര്‍ കഴുകിക്കളഞ്ഞിരുന്നു. പരിസരത്തെ മിക്ക വീട്ടുകാര്‍ക്കും ഇതേ അനുഭവമുണ്ടായിരിക്കുകയാണ്. തുടര്‍ന്ന് നാട്ടുകാര്‍ സ്​റ്റേഷനില്‍ വിവരമറിയിക്കുകയും മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

ചോരത്തുള്ളികളുടെ സാമ്ബിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും, പരിശോധന ഫലം വന്നതിനുശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. മന:പ്പൂര്‍വ്വം ചെയ്തതെന്ന നിഗമനവും പോലീസിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *