കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതില്‍ സി.പി.എം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുവേണ്ടിയാണ് ഭീകരസംഘങ്ങള്‍ കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത് ഭീകരശക്തികളുടെ പരസ്യ പിന്തുണയോടെയാണ്. കേരള പോലീസ് ഈ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
