കുറ്റം ഉള്ളതുകൊണ്ടാണ് പെറ്റി അടിക്കുന്നത്: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പൊലീസിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

പൊലീസിന്റെ പെറ്റിയടിക്കല്‍ നടപടിയെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ല. രോഗനിരക്ക് അധികം ഉള്ളപ്പോള്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

പൊലീസ് അനാവശ്യമായി പെറ്റി അടിയ്ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ പൊലീസിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രിയും നിയമസഭയില്‍ നിലപാടെടുത്തിരുന്നു. പൊലീസ് ജനങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പൊലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങളില്‍ ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തില്‍ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പോലീസ് പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുത്. പൊലീസ് ചെയ്യുന്നത് സര്‍ക്കാര്‍ ഏല്‍പ്പിച്ച ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *