വിദേശ രാജ്യങ്ങളിലേക്കുളള വിമാനയാത്ര നിരക്ക് കുതിക്കുന്നു

കോഴിക്കോട്: വിദേശത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനയാത്ര നിരക്ക് കുത്തനെ ഉയരുന്നു . കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് വര്‍ധിച്ചത് . ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റി വയ്ക്കുകയാണ്. അതെ സമയം ഉയര്‍ന്ന യാത്ര നിരക്കിനെക്കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ അന്വേഷണം ആരംഭിച്ചു .

കൊവിഡിന്‍റെ രണ്ടാം വ്യാപനത്തിന്റെ തീവ്ര ഘട്ടം അവസാനിക്കുകയും വിദേശ രാജ്യങ്ങളിലെ തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും സജീവമാവുകയും ചെയ്തതോടെയാണ് വിമാനയാത്ര നിരക്ക് കുതിക്കുന്നത് .

അതെ സമയം കൊച്ചി-ദുബായ് 35,000 രൂപയായിരുന്നത് 62,000 ആയി. കോഴിക്കോട്-ദുബായ് 25,000 ല്‍നിന്ന് 32,000 ആയും കൊച്ചി -ലണ്ടന്‍ 57,000 65,000 ആയും കൊച്ചി- ന്യൂയോര്‍ക്ക് 1,37,000 1,45,000 ആയും ഉയര്‍ന്നു. സൗദി, ബഹ്റൈന്‍ അടക്കമുളള രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങിയിട്ടുമുളള. ഇത്തരം രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ചെലവിടേണ്ടതായും വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *