മകളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി; രണ്ടുവര്‍ഷം മുമ്ബ് മുങ്ങിയ യുവതിയും കാമുകനും ഒടുവില്‍ പിടിയിലായി

കല്ലമ്ബലം: രണ്ടുവര്‍ഷം മുന്‍പ് നാടുവിട്ട കാമുകീകാമുകന്മാര്‍ പിടിയില്‍. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28), കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാം (38) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. 2019 മെയ് 12ന് ആണ് ഷംനയെ കാണാനില്ലെന്ന്പള്ളിക്കല്‍ സ്‌റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തില്‍ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം. ഫോണിലൂടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.

ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ നിസാം 2019 മെയ് 12ന് ഷംനയെയും കൊണ്ട് ഒളിച്ചോടുകയായിരുന്നു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്ത് ഒളിവില്‍ താമസിച്ചു. കോയമ്ബത്തൂരിലെ താമസം മതിയാക്കി പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറം എന്ന സ്ഥലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ അടുത്തകാലത്ത് താമസിമാക്കി. ഇവര്‍ മുറിയില്‍നിന്നും അധികം പുറത്തിറിങ്ങാറില്ലായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്നവരുമായി പോലും യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയല്ല. ഇവര്‍ പാലപ്പുറത്ത് ഉണ്ടെന്ന് മനസിലാക്കിയ പള്ളിക്കല്‍ പോലീസ് ഒറ്റപ്പാലം പോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നിസാമിനെയും ഷംനയെയും ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *