കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന് അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അധ്യക്ഷയായി ചുമതലയേറ്റശേഷം കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി.സതീദേവി വ്യക്തമാക്കി.
കമ്മിഷന് കിട്ടുന്ന പരാതി കൂടുതല്‍ തിരുവനന്തപുരത്തുനിന്നും കുറവ് വയനാട്ടില്‍നിന്നുമാണ്. പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് സമീപകാല സംഭവം കാണിക്കുന്നത്. സ്ത്രീവിരുദ്ധത യുവാക്കളില്‍ അക്രമണോത്സുകമായി മാറുന്നു. സതിദേവി പറഞ്ഞു.
