രോഗിയായ യുവതിയെ ചികിത്സാ സഹായം നല്‍കാനെന്ന പേരില്‍ കബളിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ചാരിറ്റി പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

പുല്‍പ്പള്ളി : ചികിത്സാ സഹായം നല്‍കാനെന്ന പേരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മൂന്ന് പേര്‍ അറസ്റ്റില്‍. ഗുരുതര രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന യുവതിയെ സഹായിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ സമീപിക്കുകയായികുന്നു.

ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്‌നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23), അമ്ബലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്‌മാന്‍ (26) എന്നിവരെയാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 27-നാണ് സംഭവം. രോഗിയായ യുവതിക്കുവേണ്ടി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സഹായം നല്‍കാമെന്നു പറഞ്ഞ് യുവതിയെ എറണാകുളത്ത് എത്തിക്കുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതി ഷംസാദ് സ്നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *