ലക്്നൗ:ആരാധനാലങ്ങളെ ചൊല്ലി അനാവശ്യ വിവാദങ്ങളുയര്‍ത്തി ബി.ജെ.പിയും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്്നങ്ങളെ അവഗണിക്കുകയാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി ആരോപിച്ചു.മതവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രശ്്നങ്ങള്‍ രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം വര്‍ധിപ്പിക്കുകയാണെന്നും മായാവാതി മുന്നറിയിപ്പു നല്കി.രാജ്യത്ത് ദാരിദ്യം മുമ്പില്ലാത്ത പോലെ വര്‍ധിച്ചിരിക്കുന്നു.തൊഴിലില്ലാത്തവരുടെ എണ്ണം പെരുകി.പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതക്ക് വെല്ലുവിളിയാകുകയാണ്.ഇത്തരം ഗൗരവമേറിയ പ്രശ്്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പിയും സംഖ്യകക്ഷികളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നത്.ഗ്യാന്‍വാപി മസ്്ജിദ്,മഥുര,താജ്്മഹല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനങ്ങളെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇക്കാലമത്രയും ഇല്ലാത്ത രീതിയിലുള്ള ഗുഢാലോചനയാണ് ബി.ജെ.പി നടത്തുന്നത്.ഇത് രാജ്യത്തിന്റെ സാമൂഹ്യഘടനക്ക് കടുത്ത വെല്ലിവിളിയാണ് ഉയര്‍ത്തുന്നത്.മായാവതി പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ശ്രമം സമാധാനം തകര്‍ക്കാന്‍ മാത്രമാണ് ഉപകരിക്കുന്നത്.മതവിഭാഗങ്ങളിക്കിടയില് കടുത്ത വിഭാഗീയതയാണ് അവര്‍ വളര്‍ത്തി കൊണ്ടിരിക്കുന്നത്.രാജ്യത്ത് സമാധാനാന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ ബി.ജെ.പി എത്തിച്ചിരിക്കുന്നത്.മായാവതി കൂട്ടിച്ചേര്‍ത്തു.
