ന്യൂദല്‍ഹി: ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാഷ്ട്രപതിക്ക് രാജി കത്ത് നല്കി.വ്യക്തിപരമായ കാരണങ്ങള്‍ എന്നു ചൂണ്ടിക്കാട്ടിയാണ് രാജി.വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ബൈജാല്‍ 2016 ഡിസംബറിലാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റത്.
ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റ്നെന്റ് ഗവര്‍ണറും തമ്മില്‍ നിരന്തരം അധികാര തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും പതിവായിരുന്നു. ഇവരുടെ അധികാര തര്‍ക്കം ഒടുവില്‍ സുപ്രീംകോടതിയിലും എത്തി. 2018 ല്‍ ഇരു പക്ഷത്തിന്റെയും അധികാര പരിധി വ്യക്തമാക്കി സുപ്രീംകോടതി വിധിയും പ്രസ്താവിച്ചു. ഭൂമി, പോലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലൊഴികെ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അനില്‍ ബൈജാല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു.മറ്റു മന്ത്രാലയങ്ങളിലും നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷനിലായിരുന്നു.
