കണ്ണൂര്‍: ആലക്കോട് തിമിരി ചിറ്റടി സ്വദേശിനി ബിന്ദു എസ്. നായരുടെ മകള്‍ എസ്. കൃഷ്ണേന്ദു (18) ഒളിച്ചോടിയത് കാമുകനൊപ്പമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ഇവര്‍ വിവാഹിതരായെന്ന വിവരം ഫോണ്‍ ചെയ്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ രണ്ടു പേരും കോയമ്ബത്തൂരിലാണുള്ളത്.ഇവിടെ നിന്നാണ് തളിപ്പറമ്ബ് എസ്.ഐയെ ഫോണ്‍ ചെയ്ത് വിവാഹിതരായെന്ന് ഉടന്‍ തളിപ്പറമ്ബിലെത്തുമെന്നും അറിയിച്ചത്.
വായാട്ടുപറമ്ബ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതുവാനായി കഴിഞ്ഞ ബുധനാഴ്ച്ച മെയ് 25നാണ് കൃഷ്ണേന്ദു വീടിറങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെങ്കിലും ആധുനിക സാങ്കേതികവിദ്യയായ ടെലിഗ്രാം പോലുള്ള സംവിധാനമുപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ അന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വിവാഹിതയാവാനാണ് വീടിറങ്ങിയതെന്ന് മനസിലാക്കിയതോടെയാണ് പതിവ് അന്വേഷണത്തിനപ്പുറം ഒന്നും നടത്താതിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടി വീട്ടുകാരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
എന്നാല്‍ കൃഷ്ണേന്ദുവിന്റെ ഒളിച്ചോട്ടം ചിലര്‍ വിവാദമാക്കാനും ലൗജിഹാദാണെന്ന് പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. വാട്സ് ആപ്പുകളില്‍
പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം ലൗജിഹാദാണെന്ന് പ്രചരിപ്പിച്ച വരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
