ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി കോടതി വിധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡാന്‍സ് ബാറുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതോടൊപ്പം ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും പുലര്‍ച്ചെ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നതിനും കോടതി അനുവാദവും നല്‍കി. ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കരുതെന്നും പ്രവര്‍ത്തന സമയം 11.30 വരെ ആയി കുറക്കണമെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യം. ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി നപുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *