പത്തനംതിട്ട ഈസ്റ്റ് വാഴമുട്ടം ഗീതാഞ്ജലി ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാര്‍ (54)ആണ് ഇന്ന് രാവിലെ അല്‍ അദാന്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ദീര്‍ഘകാലം കുവൈത്തിലുണ്ടായിരുന്ന ഗീത കഴിഞ്ഞ ആഴ്ചയിലാണ് വീണ്ടും സന്ദര്‍ശന വിസയില്‍ എത്തിയത്. കല കുവൈത്തിന്റെ വനിത വിഭാഗം പ്രസിഡണ്ട്,പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആദ്യ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോന്നി ആര്‍.വി.വി.എച്ച്.എസി ഹൈയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ്.
കുവൈത്തില്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ജയകുമാര്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു.മക്കള്‍- ഡേ: അഞ്ചലി മിഥുന്‍ (ബെംഗലുരൂ),അര്‍ജുന്‍ ജയകുമാര്‍(കുവൈത്ത്).മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടത്തിവരുന്നു.
