കണ്ണൂര്‍:ബാലികയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവില്‍ ഹോട്ടല്‍ തൊഴിലാളിയുമായ ഏര്യം കണ്ണങ്കൈയിലെ കെ.എം.ഷമീമാണ് (42)
അറസ്റ്റിലായത്.വീട്ടിലാരുമില്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. മലപ്പുറം സ്വദേശിയായ ഒരു യുവതിയും നാലുകുട്ടികളുമൊത്താണ് യുവാവ് പരിയാരത്ത് താമസിക്കുന്നത്.യുവതിയും മറ്റ് മൂന്ന് മക്കളും കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടിലേക്ക് പോയിരുന്നു.ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി യുവതി കുട്ടികളുമൊത്ത് ഇയാളോടൊപ്പം നാടുവിടുകയായിരുന്നു . കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
