സൈനിക മേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് കാഷ്മീരിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ചര്‍ച്ച. അതേസമയം കൂടിക്കാഴ്ച പതിവായി നടക്കാറുള്ളതു മാത്രമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, നേവല്‍ സ്റ്റാഫ് വൈസ് ചീഫ് അഡ്മിറല്‍ കെ.ബി. സിംഗ് എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉറിയിലെ ഭീകരാക്രമണത്തിന് നിരവധി തവണ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *