ഹാസ്യകലാകാരന്‍ പാക്കിസ്ഥാനിലെ പരിപാടി റദ്ദാക്കി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാസ്യകലാകാരന്‍ രാജു ശ്രീവാസ്തവ് പാക്കിസ്ഥാനില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പരിപാടി ഉപേക്ഷിച്ചത്. ശ്രീവാസ്തവിന് പാക്കിസ്ഥാനില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇങ്ങോട്ട് ക്ഷണം ലഭിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ കലാകാരന്മാരോട് ഇന്ത്യ വിടാന്‍ വെള്ളിയാഴ്ച നവ നിര്‍മാണ്‍ സേന ആവശ്യപ്പെട്ടിരുന്നു. പാക് നടീ നടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ അവസരം തട്ടിയെടുക്കുകയാണെന്ന് എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ ഭാര്യ ശാലിനി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *