വിമാനയാത്രാ നിരക്ക് വര്‍ദ്ധന; പ്രവാസികള്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാന സര്‍വീസ്

വിമാനയാത്രാ നിരക്ക് വര്‍ദ്ധനവിനിടെ പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്.

സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്.
തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബായില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഉള്‍പ്പെടെ ആകെ നാല് വിമാനങ്ങളില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കാനാണ് തീരുമാനം.
ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്ക് പദ്ധതിയുണ്ട്. സാധാരണ വിമാനങ്ങളില്‍ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് ഈ ചാര്‍ട്ടേഡ് സര്‍വീസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *