സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി.
തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
9 വര്‍ഷം മുന്‍പായിരുന്നു ഹസീനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു വീട്ടില്‍ തര്‍ക്കവും വഴക്കും ഉണ്ടായിരുന്നു.
അടുത്തിടെ ഹസീനയുടെ ഭര്‍ത്താവ് ഒരു കേസില്‍ പൊലീസ് പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താന്‍ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് ഹസീനയെ മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
