മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘ആശാന്‍ പോലും.! ഒരു മനുഷ്യന്‍ പറയുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മാത്രം നാവ് കൊണ്ട് വിസര്‍ജ്ജിക്കുന്നതിലെ ആശാന്‍’. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന പരാമര്‍ശവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എയും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
