കൊച്ചി: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു എന്നറിയപ്പെടുന്ന ബാബുവാണ്(57) അറസ്റ്റിലായത്.
കടവന്ത്ര ശാസ്ത്രി നഗറിലെ മാത്തുക്കുട്ടി എബ്രഹാം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്.
വീട്ടുടമയായ മാത്തുക്കുട്ടിയും കുടുംബവും വീട്പൂട്ടി പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണ ശ്രമം. മോഷണം നടത്താന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ സ്ത്രീ കാണുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.ഇതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും സൗത്ത് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതിയുടെ കൈയില്‍നിന്നും കമ്ബിപ്പാരയും മോഷണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
