ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.ബാരാമുള്ള പത്താന്‍ സ്വദേശി ഇര്‍ഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ലഷ്കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകനാണ്. ഈ വര്‍ഷം മെയ് മുതല്‍ ഇര്‍ഷാദ് ലഷ്കര്‍ ഇ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകനാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് അറിയിച്ചു.

ഒരു തോക്കുംം 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *