മെഡിക്കല്‍ ഷോപ് ജീവനക്കാരിയായ യുവതിയെ ഭര്‍ത്താവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി

ചെറുവത്തൂര്‍: യുവതിയെ ഭര്‍ത്താവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി. ചെറുവത്തൂര്‍ ടൗണിലെ വി.ആര്‍ മെഡിക്കല്‍സ്‌ ജീവനക്കാരി ബിനീഷയെയാണ്‌ (34) ഭര്‍ത്താവ്‌ തുരുത്തി ആലിനപ്പുറത്തെ എം.

പ്രദീപന്‍ (40) പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്‌. ശനിയാഴ്ച പകല്‍ രണ്ടോടെയാണ്‌ സംഭവം. മെഡിക്കല്‍ ഷോപ് ഉടമ വി. ശ്രീധരന്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു അക്രമം നടത്തിയത്‌.

തീപടര്‍ന്നതോടെ യുവതി നിലവിളിച്ചു പിന്‍വശത്തുള്ള വഴിയിലൂടെ പുറത്തേക്കോടി. സമീപത്തുണ്ടായിരുന്ന തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന്‌ തീയണച്ച്‌ യുവതിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടയില്‍ പ്രദീപന്റെ ദേഹത്തും തീപടര്‍ന്നു. തീയണച്ച്‌ ഇയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. തുടര്‍ന്ന്‌ ഇയാളെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവര്‍ക്കും മുഖത്തും കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ തീയാളിപ്പിടിച്ചതിനെ തുടര്‍ന്ന്‌ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. മെഡിക്കല്‍ ഷോപ് ഭാഗികമായി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *