ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ ഓറല്‍ സെക്സ് ചെയ്യിച്ചു,​ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു,​ രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ കേസ്

ന്യൂയോര്‍ക്ക് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ കേസ്.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് അമേരിക്കയിലെ രണ്ട് സ്കൂളുകളിലെ അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്വന്തം ക്ലാസിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌ ഓറല്‍ സെക്‌സ് ചെയ്യിപ്പിച്ചതിനും ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനുമാണ് രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

എലിസബത്ത് സൂസന്‍ ബെയിലിയാണ് കേസില്‍പെട്ട ഒരദ്ധ്യാപിക. ജൂലായ് 20നാണ് ഇവര്‍ക്കെതിരെ പരാതി ലഭിച്ചത്. നോ‌ര്‍ത്ത് വ്യൂ അക്കാഡമിയിലെ അദ്ധ്യാപികയായ ഇവര്‍ 15 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് ഒളിവില്‍പ്പോയ അദ്ധ്യാപിക പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

നിര്‍ബന്ധിച്ച്‌ ഓറല്‍ സെക്സ് ചെയ്യിപ്പിച്ചു. ​വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇവരെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഒഹയോവിലെ ടസ്കരവാസ് ഹൈസ്കൂളിലെ റെയിലി എസ്റ്റോണ്‍ എന്ന 27കാരിയാണ് പിടിയിലായ രണ്ടാമത്തെ അദ്ധ്യാപിക. 17 വയസുള്ള വിദ്യാര്‍ത്ഥിയെ കൊണ്ട് ഓറല്‍ സെക്സ് ചെയ്യിച്ചു,​ വീട്ടിലും കാറിലും വച്ച്‌ ലൈംഗികബന്ധത്തിന് വിധേയയാക്കി എന്നിവയാണ് ഇവര്‍ക്കെതിരായ പരാതി. ജൂലായ് 13നാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സ്കൂളിലെ മറ്റ് അദ്ധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ അറിയിച്ചു ഏഴുമാസത്തോളം അദ്ധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്നചിത്രങ്ങളും പൊലീസ് കണ്ടെത്തി.

വിദ്യാര്‍ത്ഥി സ്‌കൂളിലെ മറ്റ് അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് മാസത്തോളം ഈ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്‌ന ചിത്രങ്ങളും പൊലീസ് കണ്ടെത്തി. അധ്യാപികയെ ജുലൈ 20-ന് സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *