ശിവസേന തര്‍ക്കം; തീരുമാനം ഉടന്‍ എടുക്കരുതെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശിവസേനയിലെ ഭിന്നത സംബന്ധിച്ച ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതി.

മഹാരാഷ്ട്ര നിയമസഭയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് വിഷയം ഭരണ ഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തില്‍ ആഗസ്റ്റ് 8നകം തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വാക്കാല്‍ അറിയിച്ചു.

അത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.യഥാര്‍ത്ഥ ശിവസേനയായി തങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഏക‌്നാഥ് ഷിന്‍ഡെ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് അവരുടെ നിലപാട് ഫയല്‍ ചെയ്യാന്‍ സാവകാശം നല്‍കാമെന്ന് ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *