മു​ത്ത​ങ്ങ​യി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അറസ്റ്റില്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അറസ്റ്റില്‍.

കഴിഞ്ഞ ദിവസം രാ​വി​ലെ മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ക​ര്‍ണാ​ട​ക ബ​സി​ല്‍ യാ​ത്ര ചെ​യ്തു വ​ന്നി​രു​ന്ന എ​റ​ണാ​കു​ളം മ​ര​ട് സ്വദേശി നാ​സി​ഫ് നാ​സ​റി (32)നെ​യാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പിടിയിലായത്.

കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​വും മു​ത്ത​ങ്ങ​യി​ല്‍ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിലായിരുന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ദീ​പ​ക് സോ​മ​നാ​ണ്(36 ) അറസ്റ്റിലായത്. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​ന്‍, ടി.​എ​ച്ച്‌. ഷ​ഫീ​ഖ്, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ എം.​സി. ഷി​ജു, അ​ബ്ദു​ല്‍ സ​ലീം, അ​മ​ല്‍ തോ​മ​സ്, സി​ത്താ​ര, ഷാ​നി​യ, അ​ഖി​ല, ശ്രീ​ജി​ന എ​ന്നി​വ​രാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *