തൊഴില്‍നിയമ ലംഘനം:സൗദിയില്‍ 14,631 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ തൊഴില്‍നിയമങ്ങള്‍ ലംഘിച്ച 14,631 പേരെ ഒരാഴ്ചയ്ക്കിടയില്‍ അറസ്റ്റുചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ രാജ്യത്തെ മുഴുവന്‍ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡന്റ്‌സി നിയമങ്ങള്‍ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിര്‍ത്തിസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനും ഇത്രയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

8,756 പേര്‍ റെസിഡന്റ്‌സി നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതിന് 1,868 പേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. അതിര്‍ത്തിസുരക്ഷ സംബന്ധമായ ലംഘനങ്ങള്‍ക്ക് 4,007 പേരെയാണ് അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *