ന്യൂഡല്‍ഹി: ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ ശക്തമായ സഹകരണം നടത്താനൊരുങ്ങി ടാന്‍സാനിയ. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ടാന്‍സാനിയന്‍ പ്രതിരോധ മന്ത്രി സ്റ്റെര്‍ഗോമിന ടാക്സ് നടത്തുന്ന കൂടിക്കാഴ്ചയില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടാന്‍സാനിയ കൂടിക്കാഴ്ചയെ ആവേശത്തോടെയാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
കൂടിക്കാഴ്ചയില്‍ പ്രതിരോധ മേഖലയിലുള്‍പ്പെടെ വ്യാപാരം , സാംസ്കാരികം, സാമ്ബത്തികം, നിക്ഷേപം , രാഷ്‌ട്രീയം തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. മുന്‍പും ഇരു രാജ്യങ്ങള്‍ തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉയര്‍ന്ന തലത്തില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്തിന്റെ വിവിധ മേഖലഖകളെ കാര്യമായി സ്വാധീനിക്കുമെന്ന് ടാന്‍സാനിയന്‍ പ്രതിനിധി പറഞ്ഞു.
ഇന്ത്യയിലെത്തുന്ന സ്റ്റെര്‍ഗോമിന ടാക്സ് ഹൈദരാബാദ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വ്യാവസായിക രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശയവിനിമയം നടത്തുമെന്നും അറിയിച്ചു.
