ദുബൈ: യു.എ.ഇയില്‍ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയില്‍ കാര്യമായ കുറവുണ്ടായി.
സൂപ്പര്‍ 98 പെട്രോളിന് 3.41 ദിര്‍ഹമാണ് പുതിയ നിരക്ക്.
കഴിഞ്ഞ മാസം ഇത് 4.03 ദിര്‍ഹമായിരുന്നു. 3.92 ദിര്‍ഹമായിരുന്ന സ്പെഷ്യല്‍ പെട്രോള്‍ 3.30 ദിര്‍ഹമായി കുറഞ്ഞു. ഇപ്ലസ് പെട്രോളിന് 3.84 ദിര്‍ഹമില്‍ നിന്ന് 3.22 ദിര്‍ഹമായി കുറഞ്ഞു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. 4.14ല്‍ നിന്ന് 3.87 ദിര്‍ഹമായി കുറഞ്ഞു.
