പാകിസ്ഥാന്‍ പ്രളയം : മരിച്ചവരില്‍ 380 കുട്ടികള്‍

കറാച്ചി : ജൂണ്‍ മുതല്‍ പെയ്യുന്ന കടുത്ത മണ്‍സൂണ്‍ മഴയിലും തുടര്‍ന്നുണ്ടായ പ്രളയവും പാകിസ്ഥാനില്‍ ഇതുവരെ കവര്‍ന്നത് 380 കുട്ടികളുടെ ജീവന്‍.

1,100 ലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ദുരിതത്തില്‍ മുങ്ങിയ പാക് ജനതയെ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച്‌ ഐക്യരാഷ്ട്ര സംഘടന ( യു.എന്‍ ) സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ് രംഗത്തെത്തി. പാകിസ്ഥാനായി 160 ദശലക്ഷം ഡോളറിന്റെ സഹായമാണ് യു.എന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഗുട്ടറെസ് അടുത്താഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിന് പാക് സൈന്യവും രംഗത്തുണ്ട്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാണെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെറി റെഹ്‌മാന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് പാകിസ്ഥാന് 30 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് യു.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *