പത്തനംതിട്ട: നടന് ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ഫിഷ്മാര്‍ട്ടിന്റെ വാഹനത്തിന് നേരെ ആക്രമണം. പിക്കപ്പ് വാന്‍ നേരെയാണ് ആക്രമണം ഉണ്ടായത്.
സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ഫിഷ് മാര്ട്ടിന് സമീപം നിര്‍മ്മാണം നടക്കുന്ന ഫ്ളാറ്റിന് മുന്‍പില്‍വെച്ച് വിവിധ ഭാഷാ തൊഴിലാളികളെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇത് തടയാന്‍ എത്തിയപ്പോഴായിരുന്നു ഫിഷ്മാര്‍ട്ടിലെ ജീവനക്കാരും ആക്രമിക്കപ്പെട്ടത്. ഇതോടെ ഇവര്‍ മുറിക്കുള്ളിലേക്ക് ഓടിക്കയറി. ഇതോടെ ഫിഷ് മാര്ട്ടിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന വാഹനം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വാഹനത്തിന്റെ മുന്പിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ 10 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.
