അ​തി​വേ​ഗ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന മ​ല​യാ​ളി​ക്ക്​ പി​ഴ

റി​യാ​ദ്​: അ​നു​വാ​ദ​മി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി അ​തി​വേ​ഗ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന മ​ല​യാ​ളി​ക്ക് പി​ഴ ചു​മ​ത്തി.

സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​​​ശ്യ​യി​ലെ എ​ക്സ്​​പ്ര​സ്​ വേ​യി​ലാ​ണ് നി​ശ്ചി​ത ക്രോ​സി​ങ്ങി​ലൂ​ടെ​യ​ല്ലാ​തെ റോ​ഡ് മു​റി​ച്ച്‌ ക​ട​ന്ന​തി​നാ​ണ് മ​ല​യാ​ളി​ക്ക് 1,100 റി​യാ​ല്‍ പി​ഴ ല​ഭി​ച്ച​ത്.

അ​നു​വാ​ദ​മി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി റോ​ഡ് മു​റി​ച്ചു ന​ട​ക്കു​ന്ന​ത് ട്രാ​ഫി​ക്​ നി​യ​മ ലം​ഘ​ന​മാ​ണ്. 1,000 റി​യാ​ല്‍ മു​ത​ല്‍ 2,000 റി​യാ​ല്‍ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. മ​റ്റ്​ റോ​ഡു​ക​ളി​ല്‍ അ​നു​വാ​ദ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു​കൂ​ടി ക​ട​ന്നു​പോ​യാ​ല്‍ 100 റി​യാ​ല്‍ മു​ത​ല്‍ 150 റി​യാ​ല്‍ വ​രെ​യും പി​ഴ ചു​മ​ത്തും.

Leave a Reply

Your email address will not be published. Required fields are marked *