കൊച്ചി: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി. പിന്നില്‍നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാമെന്നും മുഖ്യമന്ത്രി പിന്നില്‍ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മൂന്നുവര്‍ഷം മുമ്ബ് കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കു നേരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്.
സംഭവത്തില്‍ മുഖ്യമന്തിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ പരോക്ഷമായി സൂചിപ്പിച്ചു. ഇതു വരെ അണിയറയില്നിന്നുകൊണ്ടു കാര്യങ്ങള്‍ നീക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ മറ നീക്കി പുറത്തുവന്നത് നന്നായെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെയുണ്ടായ കായികപരമായ ആക്രമണശ്രമത്തിനും, കണ്ണൂര്‍ വിസിയുടെ ചട്ടവിരുദ്ധ നിയമനം എന്നിവയ്ക്കെല്ലാം പിന്നില്‍
കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ പരോക്ഷ ഭാഷയില്‍ ആരോപിച്ചു.
തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിലെ രേഖാമൂലമുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഭീഷണി മുഴക്കി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കത്ത് മറ്റന്നാള്‍ പുറത്തുവിടും.
തന്നോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ആവശ്യപെട്ടാല്‍ പോലും കൂടിക്കാഴ്ച അനുവദിക്കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ മറുപടിയുമില്ല. ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
