ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവ് മരിച്ചു.

മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരന്നു സംഭവം നടന്നത്. ഭാര്യയെ കൊല്ലാന്‍ വേണ്ടി ഇരുമ്ബ് വാതിലില്‍ ഇലക്‌ട്രിക് വയര്‍ ഘടിപ്പിച്ച്‌ വൈദ്യുതി കടത്തി വിടുകയായിരുന്നു.

വാതിലില്‍ വൈദ്യുതി ബന്ധിപ്പിച്ചിട്ടുണ്ടെന്നറിയാതെ വന്ന 55 കാരി വാതിലില്‍ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി ദമ്ബതികള്‍ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഭാര്യ പിണങ്ങി തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു.


ഇതില്‍ രോഷാകുലനായ പ്രതി ഭാര്യയുടെ വീട്ടില്‍ പോയി ഭാര്യയെ കൊല്ലാന്‍ കെണിയൊരുക്കുകയായിരുന്നു. പ്രധാന വാതിലില്‍ ഇലക്‌ട്രിക് വയറുമായി ബന്ധിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഭാര്യാമാതാവ് ഇതില്‍പ്പെട്ടുപോവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് ഇവര്‍ മരിച്ചു. പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *