വൈദ്യുതി മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിന്‍്റെ വിജയമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം .തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോല്‍പിക്കാം എന്നതിന്‍്റെ തെളിവാണ് പണിമുടക്ക് എന്നും അദ്ദേഹം പറഞ്ഞു
എസ്‌മ അടക്കം കരിനിയമങ്ങള്‍ അടിച്ചേല്‍പിച്ച് പണിമുടക്ക് നേരിടാനാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ശ്രമിച്ചത്. തുടക്കത്തില്‍ ചര്‍ച്ചയ്‌ക്കുപോലും സര്‍ക്കാര്‍ തയ്യാറായില്ല. തൊഴിലാളികളും എന്‍ജിനിയര്‍മാരും അടക്കം വൈദ്യുതിമേഖലയിലെ ലക്ഷത്തില്‍പരം ജീവനക്കാര്‍ ഒറ്റക്കെട്ടായി പണിമുടക്കിയപ്പോള്‍ സര്‍ക്കാര്‍ മുട്ടുകുത്തി എന്നും എളമരം കരിം ചൂണ്ടിക്കാട്ടി.
ഒറ്റക്കെട്ടായ സമരത്തിലൂടെ സ്വകാര്യ വല്‍ക്കരണ നീക്കത്തെ എതിര്‍ത്തു തോല്‍പ്പിച്ച മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരും എഞ്ചിനീയര്‍മാരും രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗത്തിനാകെ ആവേശമായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ ഐക്യത്തിനുമുന്നില്‍ ഏത് കൊലകൊമ്ബനെയും പിടിച്ചുകെട്ടാമെന്ന ആത്മവിശ്വാസം തൊഴിലാളികള്‍ക്ക് നല്‍കുന്നതാണ് ഈ ഉജ്ജ്വല വിജയം. മോദിസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളിഐക്യം രൂപംകൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് എളമരം കരീം പറഞ്ഞു.
വൈദ്യുതി വിതരണത്തിനായുള്ള സമാന്തര ലൈസന്‍സുകള്‍ നല്‍കി ഈ മേഖലയെ മുഴുവനായി സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്ബനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്ബനി ലിമിറ്റഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്ബനി ലിമിറ്റഡ് എന്നിവയിലെ 86,000ലധികം വൈദ്യുതി ജീവനക്കാരെയും എഞ്ചിനീയര്‍മാരെയും പ്രതിനിധീകരിക്കുന്ന 34 സംഘടനകളാണ് 72 മണിക്കൂര്‍ സൂചനാ പണിമുടക്കില്‍ പങ്കെടുത്തത്.
