സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത.

ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ അഴിച്ചുപണി ഉണ്ടായേക്കും. ബോധപൂര്‍വം അവഗണിച്ചവരെ അടക്കം ഉള്‍പ്പെടുത്തും. പ്രകാശ് ജാവദേക്കര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പുനസംഘടന എന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന് കേരളത്തിലുള്ളവര്‍ ധരിച്ചതിനാലാണ് ആ വര്‍ഷം ബിജെപിക്ക് സീറ്റ് ലഭിക്കാതിരുന്നതെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നുമാണ് പ്രകാശ് ജാവദേക്കറുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *