തിരുവനന്തപുരം: മുപ്പത്തിരണ്ട് ലക്ഷം ശമ്ബള കുടിശ്ശികയായി കിട്ടിയെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം.
അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
“വ്യക്തിപരമായി ഇത്രയും തുകയൊന്നും സൂക്ഷിക്കുന്ന രീതിയോ, പ്രവര്‍ത്തന പാരമ്ബര്യമോ കുടുംബ അന്തരീക്ഷമോ അല്ല എന്നെപ്പോലൊരാള്‍ക്കുള്ളതെന്ന് അടുത്ത് സഹകരിക്കുന്നവര്‍ക്കൊക്കെ അറിയാം. ഇതൊരു വ്യാജ പ്രചരണമാണെന്ന് കരുതി ഞാന്‍ അത് ഗൗരവത്തിലെടുത്തില്ല.
ചാനലിലെ ചില സുഹൃത്തുക്കളൊക്കെ വിളിച്ചു. എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ വാട്സാപ്പ് ചെയ്യണം എന്നാണ് വിളിച്ചവരോടൊക്കെ പറഞ്ഞത്. ആരും എനിക്കിതുവരെ വാട്സാപ്പ് ചെയ്തുതന്നിട്ടില്ല. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള രേഖകളാണ് എന്റെ കൈയിലുള്ളത്.
എനിക്ക് മുമ്ബ് യുവജന കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച വ്യക്തി കോടതിയില്‍ ഒരു കേസിന് പോയിരുന്നു എന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായത്. അദ്ദേഹത്തിന് ശമ്ബള കുടിശ്ശിക വേണമെന്നാവശ്യപ്പെട്ടാണ് കേസിന് പോയത്. അദ്ദേഹത്തിന്റെ ശമ്ബള കുടിശ്ശിക കൊടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അല്ലാതെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ ഞാന്‍ കൈപ്പറ്റിയിട്ടില്ല.’ -ചിന്ത ജെറോം പറഞ്ഞു.
