കൈ വിഷം ഇറയ്ക്കാന്‍ ശ്രമം: വ്യാജസിദ്ധന്‍ അറസ്റ്റില്‍

മലപ്പുറം: ആലിന്‍ചുവട് ചെകുത്താന്‍ പടിയിലുള്ള പ്രതിയുടെ വീട്ടിലേക്ക് കൈവിഷം ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്ന സമയം ചികിത്സിക്കാന്‍ എന്നു പറഞ്ഞ 11 .15 മണിയോടെ പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് പ്രതി ആവലാതി കാരിയെ വിളിപ്പിച്ച് നിലത്തു കിടത്തി ധരിച്ചിരുന്ന ചുരിദാര്‍ ടോപ്പ് പൊക്കിയും , പാന്‍സും അടിവസ്ത്രവും താഴ്ത്തിയും പരാതിക്കാരിയുടെ ജനനേന്ദ്രിയത്തില്‍ കൈവിരല്‍ പ്രവേശിപ്പിച്ചു ബലാത്സംഗം ചെയ്യുകയും ചെയ്തു. മൂന്നിയൂര്‍ ചെകുത്താന്‍ മൂല സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവാണ് പ്രതി. മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വന്നിരുന്ന ഇയാള്‍ ബാബു പണിക്കര്‍ എന്നും സിദ്ധന്‍ ബാബു എന്നും അറിയപ്പെടുന്നുണ്ട്. ജ്യോതിഷ വിധിപ്രകാരമല്ല ഇയാള്‍ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല . തിരൂരങ്ങാടി പന്താരങ്ങാടി എന്ന സ്ഥലത്ത് ഉള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞു പഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നത്. മുമ്പ് ഇയാള്‍ വര്‍ക്ക് ഷോപ്പിലും മറ്റു കൂലിപ്പണി കളും ചെയ്തിരുന്നു.കുടുംബം ടി വീട്ടില്‍ തന്നെ ഉണ്ട്. കൂടാതെ മറ്റൊരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്ന് വെന്നിയൂരില്‍ ഉള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിട്ടുണ്ട് .അതും ഇയാളുടെ ഭാര്യ യാണെന്നു പറയുന്നു . അമിത മദ്യപാനിയാണ്.വീട്ടില്‍ വച്ചു തന്നെയാണ് ഇത്തരത്തിലുള്ള ചികിത്സകള്‍ നടത്തുന്നത്. തകിടുകള്‍ എഴുതി നല്‍കുക, നൂല് ജപിച്ച് കൊടുക്കുക, കൈ വിഷ പരിഹാരം തുടങ്ങിയ ചികിത്സകളാണ് ഇയാള്‍നടത്തിയിരുന്നത്.
ഇവരോട് പ്രതി പരാതിക്കാരിക്കും അനിയനും വയറ്റില്‍ കൈവിഷം കൊടുത്തിട്ടുണ്ട് എന്നും ആയതിനാലാണ് അസുഖങ്ങള്‍ മാറാത്തത് എന്നും ,കൈവിഷം പുറത്തെടുക്കണം എന്നും പറഞ്ഞാണ് ചികിത്സ തുടങ്ങിയത് .ആദ്യം അനിയനെ റൂമിലേക്ക് വിളിപ്പിച്ചു വയറ്റില്‍ എന്തോ പാത്രം വെച്ച് ചികിത്സിച്ച് കൈവിഷം എന്ന് പറഞ്ഞ് എന്തോ ഒരു കറുത്ത വസ്തു കുടുംബാംഗങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയും തുടര്‍ന്ന് പരാതിക്കാരിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംഭവം നടന്നതില്‍ പരാതിക്കാരി വയലന്റായി പ്രവര്‍ത്തിക്കുകയും പ്രതിയുടെ മുറിയിലുണ്ടായിരുന്ന വസ്തുക്കള്‍ എറിഞ്ഞു നശിപ്പിക്കുകയും പ്രതിയെ മര്‍ദ്ധിക്കുകയും ഉച്ചത്തില്‍ ബഹളം വെച്ചതായും പറഞ്ഞ് അറിവായിട്ടുണ്ട്. ആയതില്‍ പരിസരവാസികള്‍ ഓടിക്കൂടിയതില്‍ പ്രതി സ്ഥലത്തുനിന്നും
പോവുകയായിരുന്നു .തുടര്‍ന്ന് പരാതിക്കാരി സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിരന്തര അന്വേഷണം നടത്തിയതില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു . കുറച്ച് ദൂരെ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ഇവിടെ ചികിത്സയ്ക്ക് വരുന്നത് എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *