അമ്ബലപ്പുഴ അപകടം; അനുശോചനം അറിയിച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ആലപ്പുഴ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അനുശോചനം അറിയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

നാടിനും കുടുംബത്തിനും ആശ്രയമാവേണ്ട യുവാക്കളുടെ വേര്‍പാട് കേരളത്തെയാകെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അമ്ബലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരണപ്പെട്ടിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് , ഷിജു ദാസ് ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. നാല് പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *