റമദാന്‍ മാസം; യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തില്‍ യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.(Ramadan 2023 uae announces official work hours)

സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടത്. വെള്ളിയാഴ്ച ഒന്‍പത് മണി മുതല്‍ 12 മണി വരെ ആയിരിക്കും പ്രവൃത്തി സമയം.

റമദാന്‍ മാസത്തില്‍ ദുബായിലെ സ്കൂളുകളുടെ പ്രവര്‍ത്തി സമയം 5 മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്‌ഡിഎ).യഥാര്‍ത്ഥ സമയം നിര്‍ണ്ണയിച്ച്‌ കെഡിഎച്ച്‌എയ്ക്ക് സമര്‍പ്പിക്കാന്‍ മാതാപിതാക്കളുമായി കൂടിയാലോചിക്കുമെന്ന് ചില സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ചില സ്കൂളുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെ ഷെഡ്യൂള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച സാധാരണ സ്കൂള്‍ സമയം തന്നെ ആയിരിക്കും.

റമദാനില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ജോലി സമയത്തില്‍ ഇളവോ അല്ലെങ്കില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതിയോ കൊടുക്കാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *