ഐ.എസ്.എല്‍:ബംഗളുരു എഫ്.സി ഫൈനലില്‍

ബംഗളൂരു: ഐ.എസ്.എല്‍ ഫുട്ബാളില്‍ ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമിഫൈനല്‍ മല്‍സരത്തില്‍ മുംബൈ സിറ്റിയെ പെനല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി ഫൈനലില്‍.മല്‍സരം 2-2 സമനിലയിലായതോടെ പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. എട്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്കാണ് ബംഗളുരുവിന്റെ വിജയം.കളിയുടെ നിശ്ചിത സമയത്ത് മുംബൈ സിറ്റി 2-1ന് വിജയിച്ചിരുന്നു.എന്നാല്‍ ആദ്യ പാദത്തില്‍ ബംഗളൂരു 1-0ന് ജയിച്ചതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 ആയി.ഇതോടെയാണ് സമനിലയെ തുടര്‍ന്ന് മല്‍സരം പെനാല്‍ട്ടിയിലേക്ക് നീണ്ടത്.ആദ്യത്തെ അഞ്ചു പെനാല്‍ട്ടികളിലും സമനില വന്നതോടെ ജയം വരെ സഡന്‍ ഡെത്ത് തുടരുകയായിരുന്നു.18 പെനാള്‍ട്ടികളാണ് മൊത്തം എടുത്തത്.ബംഗളുരു ഒമ്പതെണ്ണം ഗോളാക്കിയപ്പോള്‍ മുംബൈ ഒന്ന് പാഴാക്കി.ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഹൈദരബാദും എ.ടി.കെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളെ ഫൈനലില്‍ ബംഗളൂരു നേരിടും.

Leave a Reply

Your email address will not be published. Required fields are marked *