കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

കരിപ്പൂര്‍ > കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍.

കോഴിക്കോട് നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്മാബീവിയെ കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സ്വര്‍ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വര്‍ണം ലഭിച്ചു.

ഡെപ്യൂട്ടി കമീഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണന്‍, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്പെക്ടര്‍ ധന്യ കെ പി ഹെഡ് ഹവല്‍ദാര്‍മാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *