
ദമ്മാം: സൗദി ജയിലില്‍നിന്ന് മോചിതനായ ഉത്തര്‍പ്രദേശ് ബീജാപൂര്‍ സ്വദേശി അവാദേശ് ശേഖറിന് നാട്ടില്‍ വീട് പണിതുകൊടുക്കുമെന്ന് മോചനത്തിന് വേണ്ടി രംഗത്തിറങ്ങിയ സൗദി സാമൂഹികപ്രവര്‍ത്തകന്‍ ഹാദി ബിന്‍ ഹമൂദ്.
അവാദേശിെന്‍റ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജയില്‍ മോചിതനായെത്തിയ അവാദേശ് ശേഖറിനെ എല്ലാ സൗകര്യങ്ങളും നല്‍കി നാട്ടിലയക്കാനുള്ള ഒരുക്കത്തിലാണ് ഹാദി ഹമൂദും സംഘവും. ജയിലില്‍ കിടന്ന കാലമത്രയും കണക്കുകൂട്ടി ശമ്ബളത്തിന് തുല്യമായ തുകയും അവദേശിന് നല്‍കും. അതിന് പുറമെ അയാള്‍ക്കും കുടുംബത്തിനും ജീവിക്കാന്‍ നല്ല ഒരു വീടും നാട്ടില്‍ പണിതുകൊടുക്കും. തെന്‍റ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട് വിസ്മയിച്ചുനില്‍ക്കുകയാണ് അവദേശ്. നന്ദി പറയാന്‍ വാക്കുകളില്ലാതെ ആ മനുഷ്യന്‍ വിതുമ്ബിക്കരയുന്നു.
ഇയാളുടെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ഇറങ്ങിയപ്പോള്‍ മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണുണ്ടായതെന്ന് ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. പകുതിയോളം പണം സ്വരൂപിച്ച ഘട്ടത്തില്‍ ഒരു സ്വദേശി പൗരന്‍ ഹാദി ഹമൂദിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെ ചെന്നപ്പോള്‍ ബാക്കി വേണ്ട നാല് ലക്ഷത്തോളം റിയാല്‍ സമ്മാനിച്ച് അദ്ദേഹം ഞെട്ടിച്ചെന്ന് ഹാദി പറയുന്നു. തെന്‍റ പേര്‍ എവിടെയും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞാണ് പണം നല്‍കിയത്. തൊട്ടു പിന്നാലെ വ്യവസായ പ്രമുഖയായ സ്വദേശി വനിത വിളിച്ച് പണം പൂര്‍ണമായും താന്‍ തന്നുകൊള്ളാമെന്ന് അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും ആവശ്യമായത്രയും പണം തികഞ്ഞുകഴിഞ്ഞിരുന്നു. അതിനാല്‍ ദൗത്യം പൂര്‍ണമായെന്നും ഇനി പണം ആവശ്യമില്ലെന്നും അറിയിച്ചു. ഇനി ഇതുപോലുള്ള ആവശ്യം വരുേമ്ബാള്‍ ബന്ധപ്പെടണമെന്ന് പറഞ്ഞാണ് അവര്‍ ഫോണ്‍ വെച്ചതെന്നും ഹാദി ഹമൂദ് പറഞ്ഞു.