റബാത്ത്: മൊറോക്കോയിലെ മാരാകേഷില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്ബത്തില്‍ 296 മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
മാരാകേഷ്, ഔര്‍സാസേറ്റ് പ്രവിശ്യയിലെ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും.
തീരദേശ നഗരങ്ങളായ കാസബ്ലാങ്ക,എസ്സൗറ,റബാത്ത് എന്നിവിടങ്ങളിലും ഭൂകമ്ബം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ദുരന്തനിവാരണത്തിനായി എല്ലാ വിധ സജീകരണങ്ങളും രാജ്യം ചെയ്തുകഴിഞ്ഞു എന്ന് ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ ഖല്‍ഫി പറഞ്ഞു. ആഫ്രിക്കൻ,യൂറേഷ്യൻ ഫലകങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മൊറോക്കയില്‍ വലുതും ചെറുതുമായ ഭൂകമ്ബങ്ങള്‍ പതിവാണ്. 2004ല്‍ രാജ്യത്തെ അല്‍ ഹൊസീമയില്‍ സംഭവിച്ച ഭൂചലനത്തില്‍ 628 മരണവും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭൂകമ്ബത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ദ്രി എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു എന്നും എന്റെ ചിന്തകള്‍ മൊറോക്കയിലെ ജനങ്ങള്ക്കെപ്പമാണ്,ദുരന്തത്തില്‍ അങ്ങേയറ്റം വേദനിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. മൊറോക്കയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
