വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍

പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പല്‍് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ഞമ്പ് മുറിക്കാന്‍ ശ്രമിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയുമായ വിമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബ്‌ളേഡ് കൊണ്ടു വരയുകയായിരുന്നു. പെണ്‍കുട്ടിയെ ചികിത്സ നല്‍കി വിട്ടയച്ചു.

പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ ബുധനാഴ്ച വീടിനടുത്തുവെച്ചായിരുന്നു വിമല്‍ ആക്രമിച്ചത്. ഒരു വര്‍ഷമായി പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്‌ബോഴും വരുമ്‌ബോഴുമെല്ലാം ശല്യം ചെയ്തിരുന്ന വിമല്‍ കയ്യേറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപിച്ചിരിക്കുന്നത്. ഒരു തവണ പെണ്‍കുട്ടിയുടെ മുഖത്തടിക്കുക വരെ ചെയ്തിട്ടുണ്ടെന്നും കുടുംബം പറയുന്നു.

നേരത്തേ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പുല്‍പ്പള്ളിയില്‍ വെച്ച് പെണ്‍കുട്ടിയെ അടിച്ച ഇയാള്‍ ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമെല്ലാം കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *