വാട്‌സ് ആപ്പില്‍ സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം എടുത്ത് യുവതിക്ക് അയച്ച വൈദികന്‍ ആപ്പിലായി

മുളന്തുരുത്തി:വിശ്വാസിയായ ഭര്‍തൃമതിക്ക് വാട്‌സാപ്പില്‍ ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടര്‍ന്നു സഭാധികൃതര്‍ ചുമതലകളില്‍ നിന്നൊഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ആരക്കുന്നം സ്വദേശിക്കാണ് സംഭവത്തിന്റെ പേരില്‍ എട്ടിന്റെ പണി കിട്ടിയത്.

കഴിഞ്ഞ ദിവസം സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു തന്റെ കാമം യുവതിയായ വിശ്വാസിയെ കാണിക്കുന്നതിനുള്ള യുവ വൈദികന്റെ പരാക്രമം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. സന്ദേശമെത്തുമ്‌ബോള്‍ ഫോണ്‍ യുവതിയുടെ ഭര്‍ത്താവിന്റെ കൈവശമായിരുന്നു. ചിത്രങ്ങള്‍ കണ്ട് കലിപൂണ്ട ഭര്‍ത്താവ് രാത്രി തന്നെ പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകം നടത്തിയെന്നാണ് പുറത്തായ വിവരം.

സംഭവം കൈവിട്ടുപോകുമെന്നു കണ്ടതോടെ ഇവിടെയുണ്ടായിരുന്ന മറ്റു വൈദികര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നും കുറ്റക്കാരനായ വൈദികനെതിരെ നടപടി സ്വീകരിക്കാമെന്ന മറ്റു വൈദികരുടെ ഉറപ്പിലാണ് യുവതിയുടെ ഭര്‍ത്താവ് പള്ളിമേടയില്‍ നിന്നും പിന്‍വാങ്ങിയതെന്നുമാണ് സൂചന. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പള്ളിക്കമ്മറ്റിക്ക് തെളിവുസഹിതം പരാതി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ സഹവികാരിയെ സഭാനേതൃത്വം ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായുമാണ് ലഭ്യമായ വിവരം.

ഇയാള്‍ക്കുപകരം വടവുകോട് പള്ളിയുടെ ചുമതലയുണ്ടായിരുന്ന വൈദികനെ മുളന്തുരുത്തിയിലേക്ക് നിയമിച്ചതായും അറിയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്ന സുമുഖനായ വൈദികന്‍ പ്രസംഗത്തിലും സഭാപരിപാലനത്തിലും ഏറെ തല്‍പ്പരനുമായിരുന്നു. അതുകൊണ്ടുതന്നെ സഭാമേലധികാരികള്‍ക്ക് ഇയാളെക്കുറിച്ച് ഏറെ മതിപ്പും നിലനിന്നിരുന്നു.

കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കാനെത്തുന്ന അവസരത്തിലാണ് ഇദ്ദേഹം വിശ്വാസികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുക. ചില വീടുകളിലെത്തിയാല്‍ ഫോണുമായി അടച്ചിട്ടമുറിയില്‍ വൈദികന്‍ ഏറെ നേരം ചിലവഴിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹിതനായ വികാരിയും തന്റെ ഭാര്യയും തമ്മില്‍ കുറച്ചുകാലമായി അതിരുവിട്ട ബന്ധം തുടരുന്നതായി ഭര്‍ത്താവിന് സംശയമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ ഫോണ്‍ കൈവശപ്പെടുത്തി തെളിവെടുപ്പ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ്് വൈദികന്റെ വാട്‌സാപ്പ് ദൃശ്യം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *