രണ്ടാം വിവാഹമോചനം ആഘോഷിക്കുന്ന സോഷ്യല്‍മീഡിയക്ക് തന്റെ വേദന അറിയില്ല

താരങ്ങളുടെ വിവാഹവും വിവാഹമോചനവും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എന്നും ആഘോഷമാക്കാറുണ്ട്. എന്നാല്‍ വിവിഹമോചിതരാവുന്ന താരങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ാര്‍ക്കും അറിയാറില്ല. അതെ കുറിച്ച് ആരും അന്വേഷിക്കാറുമില്ല. അവരെ എതൊക്കെ വിധത്തില്‍ മോശമാക്കി ചിത്രീകരിക്കാന്‍ പറ്റുമോ. അതൊക്കെ ചെയ്യും താനും. അത്തരത്തില്‍ സോഷ്യല്‍ മീഡിയ ആഷോഘമാക്കിയ വിവാഹമോചമാണ് ശാന്തികൃഷ്ണയുടെത്. തന്റെ രണ്ടാം വിവാഹമോചനം ആഘോഷിക്കുന്ന സോഷ്യല്‍മീഡിയക്ക് തന്റെ വേദനയെകുറിച്ച് ഒന്നും അറിയില്ലെന്ന് ശാന്തികൃഷ്ണ പറയുന്നത്. വിവാഹമോചനം സംബന്ധിച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വേദനയുണ്ടാക്കുന്നതാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു. വേര്‍പിരിയലിന്റെ വേദന നന്നായി മനസിലാക്കിയ സ്ത്രീയാണ് ഞാന്‍. രണ്ടാമതൊരിക്കല്‍ കൂടി ഇതു ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുക.
രണ്ടുവട്ടം കുടുംബ ജീവിതത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ ഭര്‍ത്താവിനെയും മക്കളെയും സിനിമയ്ക്കു വേണ്ടി ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെല്ലാം നുണക്കഥകളാണ്. ആരാണ് ഇങ്ങനെ നുണകള്‍ പടച്ചു വിടുന്നത്. ഒരു പ്രമപഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിമുഖത്തിലാണ് ശാന്തികൃഷ്ണ ഇക്കാര്യം പറയുന്നത്.
ആദ്യം മലയാളനടന്‍ ശ്രീനാഥിനെയാണ് ശാന്തി വിവാഹം ചെയ്തിരുന്നത്. 1984ല്‍ ശ്രദ്ധേയമായ ഈ താരവിവാഹം പിന്നീട് 1995ല്‍ വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന്, 18 വര്‍ഷം മുന്‍പ് 1998ലാണ് ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും വിവാഹിതരായത്. ഈ ബന്ധത്തില്‍ ശാന്തി കൃഷ്ണയ്ക്ക് രണ്ടു കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *