കല്പറ്റ: വയനാട് മീനങ്ങാടി അപ്പാട്, മൈലമ്ബാടി പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്ബുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ചൊവ്വാഴ്ച രാത്രി 9.15-ഓടെയാണ് കടുവ കൂട്ടിലായത്. തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. കഴിഞ്ഞദിവസം മാത്രം മൂന്ന് വളർത്തുമൃഗങ്ങളെ ആ കടുവ കൊന്നിരുന്നു. രണ്ട് ആടിനേയും ഒരാട്ടിൻകുട്ടിയേയുമാണ് കടുവ കൊന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളില്‍ കടുവ കുടുങ്ങിയത്. കടുവയെ താത്കാലികമായി സുല്‍ത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.
