ബി.ജെ.പി ഇന്ത്യക്കാരുടെ ശത്രുവാണ്-സ്റ്റാലിന്‍

ചെന്നൈ-ബി.ജെ.പി ഇന്ത്യക്കാരുടെ മുഖ്യശത്രുവാണെന്ന് തമിഴ്്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.തമിഴ്്‌നാട്ടില്‍ ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ എതിരാളി എ.ഐ.ഡി.എം.കെ.ആണ്.ബി.ജെ.പിയാകട്ടെ തന്റെ പാര്‍ട്ടിക്ക് ആശയപരമായ ശത്രുവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഖ്യശത്രുവുമാണ്.സ്റ്റാലിന്റെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോഡി പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധി കൂടിയാകും ഈ തെരഞ്ഞെടുപ്പിന്റെ ഫലം.ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എംകെയും തമ്മില്‍ തന്ത്രപരമായ ഒരു ധാരണയുണ്ട്.ഒന്നിച്ച് നിന്ന് മല്‍സരിച്ചാല്‍ അവര്‍ക്ക് ജയിക്കാനാവില്ല.അതു കൊണ്ടാണ് സഖ്യമുണ്ടാക്കാത്തത്.എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ ഒന്നാകും.സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *