തിരൂരങ്ങാടി: നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാത 66ലൈ ആറുവരിപ്പാത ഇടിഞ്ഞ് സര്‍വീസ് റോഡിലെ മൂന്നു കാറുകള്‍ക്ക് മേല്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലൈ ഉച്ചക്ക് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയിലായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രവും അപകടത്തില്‍പ്പെട്ടു.
