ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു‌ ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *