ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സി വേണുഗോപാൽ

രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കട്ടെ, നോട്ടീസ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ആരോപണത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ്. വോട്ടർ പട്ടിക ക്രമക്കേട് നടന്നതിന്റെ വ്യക്തമായ രേഖകൾ കയ്യിലുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങുമെന്നുമാണ് കോൺഗ്രസ് നിലപാട്. ചോദ്യം ചോദിച്ചവരെ കുറ്റപ്പെടുത്താനാണ് നിലവിലെ ശ്രമം. രാഹുൽ ഗാന്ധി ഉന്നയിച്ച കാര്യങ്ങൾ അല്ലേ കമ്മീഷൻ അന്വേഷിക്കേണ്ടത്. സത്യം മൂടി വെക്കാൻ ആകില്ല. മറുപടി തരേണ്ടത് കമ്മീഷനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *